Saturday, December 1, 2018

20/11/2018 - വ്യക്തിത്വവികസന ബാലോത്സവം

ബോധി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ  മുഴു ദിന  വർക്ക്‌ഷോപ്പ്  'വ്യക്തിത്വവികസന ബാലോത്സവം '  നവംബർ 20  ചൊവ്വാഴ്ച കർഷക സമിതി ഹാളിൽ വച്ച് നടന്നു .  യു പി, ഹൈ  സ്കൂൾ വിഭാഗങ്ങളിലായി ഏകദേശം 80 ഓളം കുട്ടികൾ പങ്കെടുത്തു. പ്രൊഫ. പി  ആർ രാഘവൻ , ഡോ പി ജലജ, സൈക്കോളജിസ്റ്റ  ശ്രീമതി സുഖി ബിജു എന്നിവരുടെ നേതൃത്വത്തിൽ  ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകരാണ് വർക്ക്ഷോപ് നയിച്ചത്.

തിരുവാണിയൂർ പഞ്ചായത് പ്രസിഡന്റ് ശ്രീ കെ സി പൗലോസ് ഉത്‌ഘാടനം ചെയ്തു.


കുന്നത്തുനാട് താലൂക്ക്  ലൈബ്രറി കൌൺസിൽ സെകട്ടറി ശ്രീ പി ജി സജീവ് മുഖ്യ പ്രഭാഷണം നടത്തി.

രാവിലെ 10 .30  തൊട്ട് 1 pm വരെ ശില്പശാല ഒന്നാം ഘട്ടവും. ഉച്ചയൂണ് കഴിഞ്ഞു 2  - 4 വരെ രണ്ടാം ഘട്ടവും നടത്തി.

റജി ഇല്ലിക്കപറമ്പിൽ  സർട്ടിഫിക്കറ്റ് വിതരണവും ശ്രീദേവി മോഹൻ നന്ദിപ്രകടനവും നടത്തി.

























No comments:

Post a Comment

ബോധി ഗ്രാമീണ വായനശാല 2018-19 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിപാടികൾ

ക്രമനമ്പർ നടത്തിയ തീയതി ഇനം വേദി വിഭാഗം മുഖ്യ പ്രഭാഷകൻ/റിസോഴ്സ് വ്യക്തി പങ്കെടുത്തവരുടെ എണ്ണം വിവരണം 15/08/2018 സ്വാതന്ത്...